ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനുവേണ്ടി കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അനന്ദ് കുമാറും വെങ്കയ്യ നായിഡുവിനോപ്പമുണ്ടായിരുന്നു. ജൂണ്‍ 23ന് രാം നാഥ് കോവിന്ദ് മൂന്നു സെറ്റ് പത്രിക സമര്‍പ്പിച്ചിരുന്നു. ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയ്ക്കാണ് കോവിന്ദ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.