പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു

221

കൊച്ചി: പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു.സുനിയെ റിമാന്‍ഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ് ജയിലില്‍ എത്തിയ ആളൂര്‍ സുനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന് ശേഷം വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. ഈ അപേക്ഷ ജയില്‍ സൂപ്രണ്ട് നാളെ കോടതിയില്‍ അവതിരിപ്പിക്കും. ഇത് കോടതി അനുവദിക്കുന്നതോടെ സുനിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.

NO COMMENTS