തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഇന്ന് വിരമിക്കും. രാവിലെ 7.30നു പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ സെന്‍കുമാര്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. അതിനുശേഷം അവരെ അഭിസംബോധന ചെയ്യും. വൈകീട്ട് നാലിനാണ് അധികാരകൈമാറ്റം. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സെന്‍കുമാറില്‍നിന്ന് ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കും. വ്യാഴാഴ്ച പോലീസ് ആസ്ഥാനത്ത് സെന്‍കുമാറിന് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കിയിരുന്നു. എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. രാത്രി താജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഐ.പി.എസ് അസോസിയേഷന്‍ സെന്‍കുമാറിനു യാത്രയയപ്പ് നല്‍കും. പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്ന ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സിന്റെ അധികച്ചുമതല കൂടി നല്‍കിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.