അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല; മുകേഷ്

173

തിരുവനന്തപുരം: അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ലെന്ന് എം.എല്‍.എയും നടനുമായ മുകേഷ്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനങ്ങളും ശാസനകളും ഒരു നല്ല ജനനേതാവാകാന്‍ വേണ്ടിയാണ്. അത് ആ രീതിയില്‍ സ്വീകരിക്കുന്നുവെന്നും മുകേഷ് പ്രതികരിച്ചു.
നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമില്ലേ എന്ന ചോദ്യമാണ് മുകേഷിനെ ദേഷ്യം പിടിപ്പിച്ചത്.
തുടര്‍ന്ന് മുകേഷിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. എല്‍.ഡി.എഫ് കൊല്ലം ജില്ലാ നേതൃത്വവും മുകേഷിനെതിരെ രംഗത്ത് വന്നിരുന്നു, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ‘ഇന്നസെന്റാണെന്ന’ പരാമര്‍ശം തെറ്റാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ എന്‍.അനിരുദ്ധന്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS