നടി ആക്രമിക്കപ്പെട്ട കേസ്: തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് : ലോക്നാഥ് ബെഹ്റ

206

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യുമെന്നും എന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഡി.ജി.പി. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയുണ്. പ്രതികളെ പെട്ടെന്ന് കണ്ടെത്താന്‍ ശ്രമിക്കും. അന്വേഷണത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്.അറസ്റ്റ് സംബന്ധിച്ച്‌ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ആരെ വേണമെങ്കിലുംഅറസ്റ്റ് ചെയ്യും. അന്വേഷണ സംഘത്തില്‍ നല്ല ബോധമുള്ള ആള്‍ക്കാരാണുള്ളത്. വേണ്ടത് വേണ്ട സമയത്ത് ചെയ്യാന്‍ അവര്‍ക്കറിയാം. അന്വേഷണ സംഘത്തെ യാതൊരും തരത്തിലും താന്‍ സമ്മര്‍ദ്ദത്തിലാക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

NO COMMENTS