ടെല്‍ അവീവ്: മൂന്ന് ദിവസത്തെ ഇസ്രായീല്‍ സകന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെല്‍ അവീവിലെത്തി.ഇതോടെ ഇസ്രായില്‍ സന്ദര്‍ഷിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രാധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. പ്രൗഢമായ സ്വീകരണമാണ് അദ്ദേഹത്തിന് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്നത്. എഴുപത് വര്‍ഷമായി താങ്കള്‍ക്കായി ഇസ്രാഈല്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് നെതന്യാഹു മോദിയെ സ്വീകരിച്ച് അഭിപ്രായപ്പെട്ടത്. നിരവധി കരാറുകളില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവെക്കുമെങ്കിലും പ്രധാനമായും ആയുധ കച്ചവടത്തിന്നായിരിക്കും ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്ത്യയുടെ ഫലസ്തീന്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമൊ എന്നത് കാത്തിരുന്നു കാണേണ്ടിവരും