ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്ത് വിട്ടയച്ചു

374

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിനെ പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും വിളിച്ചുവരുത്തിയിരുന്നു. ഡി.വെെ.എസ്.പി വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്ന് പൊലീസ് ക്ലബില്‍ കയറുന്നതിന് മുമ്ബ് ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

NO COMMENTS