നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തുവെന്നു റിപ്പോര്‍ട്ട്

220

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തുവെന്നു റിപ്പോര്‍ട്ട്. എഡിജിപി ബി സന്ധ്യ നേരിട്ടാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചു അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. ആലുവ പോലീസ് ക്ലബ്ബിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും തനിക്കു അവിടെ ഹാജരകാന്‍ സാധിക്കില്ലെന്ന് മഞ്ജു അറിയിക്കുകയായിരുന്നു. പിന്നീടു ഇവരുടെ സൗകര്യാര്‍ത്ഥമാണ് സ്വകാര്യ ഹോട്ടലില്‍ ചോദ്യം ചെയ്യല്‍ നടത്തിയത്. ചോദ്യം ചെയ്യലിനെത്തിയ മഞ്ജുവിന്റെ കൂടെ അഭിഭാഷകനുണ്ടായിരുന്നെങ്കിലും എഡിജിപി ഇവരോടു പുറത്തുപോകാന്‍ പറയുകയും ചെയ്തു. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ നടക്കില്ലെന്ന് എഡിജിപി സന്ധ്യ മഞ്ജുവിനോട് കടുത്തരീതിയില്‍ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജുവിന്റെ അടുത്ത സുഹൃത്തായ ശ്രീകുമാറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

NO COMMENTS