ഹാംബര്‍ഗ് : ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. . ജര്‍മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗ് വേദിയാകുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെ ലോകത്തെ മുന്‍നിരനേതാക്കള്‍ പെങ്കടുക്കും. ഇന്നും, നാളെയുമായി നടക്കുന്ന സമ്മേളനത്തില്‍ ആഗോളഭീകരതയെ നേരിടല്‍, സാമ്ബത്തികപരിഷ്കാരങ്ങള്, കാലാവസ്ഥവ്യതിയാനം, ലോകവ്യാപാരം എന്നിവയാണ് മുഖ്യഅജണ്ട. ഇതിനുപുറമെ കുടിയേറ്റം, സുസ്ഥിരവികസനം, ആഗോളസ്ഥിരത എന്നിവയും ചര്‍ച്ചയില്‍വരും. അഴിമതി നിര്‍മാര്‍ജനവും ചര്‍ച്ചവിഷയമാണെങ്കിലും ഇക്കാര്യത്തില്‍ ഏകീകൃതനയം രൂപപ്പെടാന്‍ സാധ്യത കുറവാണ്. കാലാവസ്ഥവ്യതിയാനം, തുറന്ന വ്യാപാരം എന്നീ വിഷയങ്ങളില്‍ മറ്റു രാഷ്ട്ര നേതാക്കളില്‍നിന്ന് വിഭിന്നമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച നിലപാട് സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് ഇടയാക്കുമെന്നാണ് സൂചന. ലോകനേതാക്കളുമായി നരേന്ദ്ര മോദി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും. ആദ്യദിവസം തന്നെ ആഗോളഭീകരതക്കെതിരായ പോരാട്ടം ചര്‍ച്ചയാകും. നാളെയാകും സംയുക്ത പ്രസ്താവന നടത്തുക.