തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ 87 രൂപ നിരക്കില്‍ മാത്രമേ കോഴി ഇറച്ചി വില്പന അനുവദിക്കൂവെന്ന് എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയുടെ പേരില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ളൈക്കോയിലെ 52 ഉല്പന്നങ്ങള്ക്ക് വില കുറച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.