ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

222

ആലപ്പുഴ: എസി റോഡില്‍ ബൈക്കും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തടവടി സ്വദേശി ഗോപകുമാര്‍(27), തത്തംപള്ളി സ്വദേശി അവലോക്കുന്നേല്‍ ലാല്‍ തോമസ് എന്നിവരാണ് മരിച്ചത്. മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി വാനില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

NO COMMENTS