തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണെന്തല കെകെ നഗര്‍ കണിയാംകോണത്ത് വീട്ടില്‍ വിനീഷ് (31), ഭാര്യ സുചിത്ര (28) എന്നിവരാണ് മരിച്ചത്. കുടുംബകലഹമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സുചിത്ര മരിച്ചതിന് പിന്നാലെ വിനീഷും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു. ഇവര്‍ക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.