തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ മാനേജ്മെന്റ്കളുടെ സംഘടന തീരുമാനിച്ചു. ശമ്ബള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാരുര്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെയ്ക്കുമെന്നും അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുമെന്നുമാണ് ഉടമകളുടെ സംഘടന അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ നഴ്സുമാരുടെ സംഘടനയും തീരുമാനിച്ചിരുന്നു. തിങ്കഴാഴ്ച മുതല്‍ പണി മടുക്കി അനിശ്ചിക കാലത്തേക്ക് സമരം തുടങ്ങാനാണ് നഴ്സുമാരുടെ സംഘടന തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ 320ഓളം ആശുപത്രികളില്‍ പണിമുടക്കിന് നോട്ടീസും നല്‍കിയിട്ടുണ്ട്. ഇതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുമെന്ന അവസ്ഥയിലാണ് ആശുപത്രി മാനേജ്മെന്റുകളും സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. രോഗികളെ പ്രവേശിപ്പിക്കാതെ ആശുപത്രികള്‍ അടച്ചിടാനാണ് തീരുമാനം. രോഗികളെ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് ചികിത്സ കിട്ടാതാവുമെന്നും ഇത് വലിയ അത്യാഹിതങ്ങള്‍ക്ക് വഴി വെയ്ക്കുമെന്നും ആശുപത്രി മാനേജ്മെന്റുകള്‍ വാദിക്കുന്നു. അതുകൊണ്ടുതന്നെ ആശുപത്രികളെല്ലാം അടച്ചിടാനാണ് തീരുമാനം.
അത്യാഹിത വിഭാഗങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും. ഇവിടെ രോഗികളെ പ്രവേശിപ്പിക്കാതെ ഡോക്ടറുടെ സേവനം മാത്രം ലഭ്യമാക്കുമെന്നും മാനേജ്മെന്റുകള്‍ അറിച്ചിട്ടുണ്ട്.