തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമി വീണ്ടും അളന്ന് പരിശോധിക്കാന്‍ തീരുമാനം. ലോകായുക്ത ഇതു സംബന്ധിച്ച് അഭിഭാഷക കമ്മിഷന് നിര്‍ദേശം നല്കി. ഈ മാസം 18ന് ഭൂമി വീണ്ടും അളന്ന് പരിശോധിക്കുമെന്ന് അഭിഭാഷക കമ്മിഷന് അറിയിച്ചു. കമ്മിഷന് നേരത്തെ നടത്തിയ പരിശോധനയില്‍ 12.95 സെന്റ് പുറന്പോക്ക് വസ്തു കണ്ടെത്തിയിരുന്നതായും കൂട്ടിച്ചേര്‍ത്തു.