ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

285

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.കേസ് പടിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കൊടുംകുറ്റവാളി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റെന്ന് ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം ആരോപിച്ചിരുന്നു. വിശദമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അന്വേഷണം തുടരുന്ന കേസില്‍ ദിലീപിന് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകരമാകുമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. കേസ് ഡയറി വിളിച്ചുവരുത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്നൊരുക്കം നടത്താനുള്ള നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

NO COMMENTS