ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കര്‍ശനമായി നേരിടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം വിന്‍സെന്റിനെതിരെ പരാതി ലഭിച്ചയുടന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. അന്വേഷണം മുന്നോട്ടുപോകുകയാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് എം വിന്‍സെന്റ് എം.എല്‍.എയെ അറസ്റ്റുചെയ്തതെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.