വെന്‍ഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം

141

ന്യൂഡല്‍ഹി: റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ വരുന്നു. കുടിക്കാന്‍ ശുദ്ധജലം ലഭ്യമല്ല എന്ന വെല്ലുവിളിക്ക് പരിഹാരവുമായി റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ എത്തുന്നത്. വെന്‍ഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം ലഭിക്കും. 300 മില്ലി വരുന്ന ഒരു ഗ്ലാസ് വെള്ളമാണ് ഒരു രൂപയ്ക്ക് ഇതില്‍ ലഭ്യമാകുക. അതും തണുത്തവെള്ളം. അരലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപ, ഒരു ലിറ്ററിന് അഞ്ച് രൂപ, രണ്ട് ലിറ്ററിന് എട്ട് രൂപ, ഒരു കാന്‍ നിറച്ച്‌ കിട്ടാന്‍ 20 രൂപ എന്നിങ്ങനെയാണ് ഇതിലെ നിരക്ക്. ഐആര്‍സിടിസി 450 സ്റ്റേഷനുകളിലായി 2017-18 കാലത്ത് 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകളാണ് സ്ഥാപിക്കുക. ഇത് കേരളത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലടക്കം സ്ഥാപിച്ചുകഴിഞ്ഞു. ഇതിനോടകം 345 സ്റ്റേഷനുകളിലായി 1106 എണ്ണമാണ് സ്ഥാപിച്ചത്. ഓട്ടോമാറ്റിക്ക് മോഡിലും അല്ലെങ്കില്‍ നിയോഗിക്കപ്പെട്ട ആള്‍ മുഖേനയോ ഇതില്‍ നിന്ന് വെള്ളമെടുക്കാം. 2000 പേര്‍ക്ക് മെഷീന്‍ നടത്തിപ്പിനായി ആളെ ചുമതലപ്പെടുത്തുന്നതിലൂടെ തൊഴിലവസരവും സൃഷ്ടിക്കപ്പെടും. റെയില്‍വെ തന്നെ സ്റ്റേഷനുകളില്‍ റെയില്‍നീര്‍ എന്ന പേരില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന് 15 രൂപയാണ് നിരക്ക്.

NO COMMENTS