മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരു മരണം. ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കോട്ടയ്ക്കലിലാണ് സംഭവം നടന്നത്. കോട്ടയ്ക്കല്‍ സ്വദേശി അബുബക്കറാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.