കാസർകോട് ∙ ദേശീയപാത 66–ൽ ഉപ്പള ഷിറിയയ്ക്ക് സമീപം പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പാചക വാതകവുമായി മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. രാവിലെ 11.15നാണ് അപകടം. ഡ്രൈവർക്കും ക്ലീനർക്കും നിസാര പരുക്കേറ്റിട്ടുണ്ട്.