തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കോവളം എം.എല്‍.എ എം. വിൻസെന്റിന് ജാമ്യം ലഭിച്ചില്ല. നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വിൻസെന്റിനു ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്ന് പ്രൊസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെമ്മും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ എംഎൽഎ യെ നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റി. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനാൽ അടുത്ത ദിവസം തന്നെ വിൻസന്റ് ജില്ലാ കോടതിയിലേക്ക് ജാമ്യം തേടി പോകും.