തൃശൂര്‍: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലിബ്ബിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനാണ് ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞദിവസം പോലീസ് അറിയിച്ചിരുന്നു.