വിഎസിന്റെ കാബിനറ്റ് പദവി: ബിൽ പാസാക്കി

157

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കാബിനറ്റ് പദവിയേൽക്കാനായി കൊണ്ടുവന്ന അയോഗ്യത ഭേദഗതി ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പോടെയാണ് ബിൽ പാസാക്കിയത്. ഭരണപരിഷ്കാര കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വി.എസ്. അച്യുതാനന്ദനെ കൊണ്ടുവരുന്നതിനു മുന്നോടിയായാണ് ഇരട്ടപദവി ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതോടെ വിഎസിന് അധികം വൈകാതെ തന്നെ ചുമതലയേൽക്കാം.

NO COMMENTS

LEAVE A REPLY