സെന്‍കുമാറിനെതിരായ ഫയല്‍ വിജിലന്‍സ് മടക്കി

242

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് പണംതട്ടിയെന്ന ആരോപണം നേരിടുന്ന ടിപി സെന്‍കുമാറിനെതിരെയുള്ള ഫയല്‍ വിജിലന്‍സ് മടക്കി. ആരോപണം അന്വേഷിക്കേണ്ടത് പോലീസാണെന്ന വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

NO COMMENTS