ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ് : ബൗളര്‍ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒന്നാമത്

241

ദുബായ് : ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തി. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ബൗളര്‍മാരില്‍, രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനമാണ് മൂന്നാം സ്ഥാനത്തു നിന്ന് അശ്വിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ലങ്കയുടെ രംഗന ഹെറാത്തിന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ജഡേജ 897 പോയിന്റ് നേടിയപ്പോള്‍, അശ്വിന്‍ 849 പോയിന്റുകള്‍ കരസ്ഥമാക്കി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസ്സനാണ് ഒന്നാമത്. രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുള്ളത്.

NO COMMENTS