ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗിയായ മാതാവിനെ കാണുന്നതിനും അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. മദനിക്ക് സുരക്ഷയ്ക്കായി 14 ലക്ഷം രൂപവേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയതോടെയാണിത്. നേരത്തെ കോടതി അനുവദിച്ച നാല് ദിവസം നിയമപോരാട്ടങ്ങള്‍ക്കിടെ നഷ്ടമായതുകൊണ്ട് അധിക ദിവസങ്ങളും കോടതി അനുവദിച്ചു. ഓഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅദനിക്ക് ഇനി കേരളത്തില്‍ തുടരാം.
1,18,000 രൂപയാണ് സുരക്ഷ ചിലവുകള്‍ക്ക് മഅദനി ഇനി മുടക്കേണ്ടി വരുന്നത്. ത