തിരുവനന്തപുരം • മെഡിക്കല്‍ കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. ആഗസ്റ്റ് 10 ന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. കുമ്മനത്തിന് പുറമേ കോഴയിലെ മുഖ്യ ഇടനിലക്കാരനായ സതീഷ് നായര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 24ന് അന്വേഷണ സംഘത്തിന് മുമ്ബാകെ ഹാജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ രണ്ട് പേര്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായ കെ.പി ശ്രീശന്, എ.കെ നസീര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇവര്‍ വ്യാഴാഴ്ച മൊഴി നല്‍കും.