പി.ടി ഉഷ കടന്നുവന്ന വഴികള്‍ മറന്നുപോയത് കഷ്ടമായെന്ന് മന്ത്രി ജി.സുധാകരന്‍

196

തിരുവനന്തപുരം: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പി.ടി ഉഷക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. പി.ടി ഉഷ കടന്നുവന്ന വഴികള്‍ മറന്നുപോയത് കഷ്ടമായെന്നും ചിത്രയെ ഒഴിവാക്കിയതില്‍ ഉഷ തെറ്റ് ഏറ്റുപറയണമെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ പൂര്‍ണ പിന്തുണ ചിത്രക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയ ശേഷമാണ് ചിത്രയെ ലണ്ടിനിലേക്ക് പോകാനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയത്.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ചിത്രക്ക് അനുകൂല വിധി ലഭിച്ചെങ്കിലും വിധി നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാട് ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ സ്വീകരിക്കുകയായിരുന്നു.

NO COMMENTS