കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ദിലീപിനെ കോടതിയില്‍ പൊലീസ് നേരിട്ട് ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും ഹാജരാക്കുക. റിമാന്‍ഡ് കാലാവധി തീരുന്ന ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് പരിഗണിക്കുന്നത സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണു ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതി നല്‍കിയത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.