തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം സഞ്ചരിച്ച വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ആറ്റിങ്ങല്‍ കല്ലമ്ബലത്തുവെച്ചാണ് സംഭവം. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട വാഹനം ഇയാള്‍ കത്തികൊണ്ട് കേടുവരുത്തുകയായിരുന്നു. ഔദ്യോഗിക വാഹനമായിരുന്നില്ല ചിന്ത ഉപയോഗിച്ചിരുന്നത്. വാഹനത്തിന്റെ ബോണറ്റും ബംപറുമാണ് കേടുവരുത്തിയത്. അക്രമം നടത്തിയ വിശാല്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.സമാനമായ ആക്രമണങ്ങള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.