അലഹബാദ്∙ കൊടുംകുറ്റവാളികളായ 10 പേരുടെ പട്ടികയിൽ നരേന്ദ്ര മോദിയുടെ ചിത്രവും കാണിക്കുന്നതിനെതിര ഗൂഗിളിനു കോടതിയുടെ നോട്ടിസ്. ഗൂഗിൾ സിഇഒയ്ക്കും കമ്പനിയുടെ ഇന്ത്യൻ മേധാവിയ്ക്കുമാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും കോടതി നിർദേശിച്ചു. അഭിഭാഷകൻ സുശീൽ കുമാർ മിശ്ര സമർപ്പിച്ച പരാതിയിൽ അലഹബാദ് കോടതിയുടേതാണ് ഉത്തരവ്.കുറ്റവാളികളുടെ പട്ടിക തിരയുമ്പോൾ മോദിയുടെ ചിത്രം വരുന്നത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനു കത്തെഴുതിയിരുന്നു. പക്ഷേ മറുപടിയൊന്നും ലഭിച്ചില്ല. ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പൊലീസിനെയും സമീപിച്ചു. അതിനുശേഷമാണ് കോടതിയെ സമീപിച്ചതെന്നും സുശീൽ കുമാർ പരാതിയിൽ പറയുന്നു.