മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ ഗൂഢാലോചന നടന്നു : അഡ്വ. എം.കെ.ദാമോദരൻ

222

കൊച്ചി∙ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ ഗൂഢാലോചന നടന്നുവെന്നു അഡ്വ. എം.കെ.ദാമോദരൻ. വ്യക്തിഹത്യ നടത്താൻ ശ്രമമുണ്ടായി. ഐസ്ക്രീം പാർലർ കേസിൽ വിഎസിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനുശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിർത്തിരുന്നില്ല. എന്നാൽ വിധിവന്നു മണിക്കൂറുകൾക്കകം തന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇതിനു പിന്നിൽ ആരെന്നു ഇപ്പോൾ പറയുന്നില്ലെന്നും ദാമോദരൻ പറഞ്ഞു.

ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കേസിൽ മൂന്നുവർഷമായി ഹാജരാകുന്നുണ്ട്. അതിൽ പുതുമയൊന്നുമില്ല. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരനുവേണ്ടി ഹാജരായതു സർക്കാർ നിലപാടിനു വിരുദ്ധമാണെന്നു പ്രചാരണമുണ്ടായി. എന്നാൽ സർക്കാർ നിലപാടിനു വിരുദ്ധമായ നിലപാടല്ല സ്വീകരിച്ചത്. ഹൈക്കോടതിയിൽ സർക്കാർ നിലപാടിനോടു ചേർന്നു പോകുന്ന രീതിയിൽതന്നെയാണ് ഹർജിയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങളെന്നും ദാമോദരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY