ന്യൂഡല്‍ഹി: അയോധ്യ കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി. സുബ്രമണ്യം സ്വാമിയെ കക്ഷി ചേര്‍ക്കാനുള്ള ആവശ്യത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു. 2010 അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് സുപ്രിംകോടതി ഇപ്പോള്‍ വാദം തുടങ്ങിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിനിടയില്‍ കേസില്‍ കക്ഷി ചേരണമെന്നാവശ്യവുമായി സുബ്രമണ്യം സ്വാമി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു ഭരണഘടനയുടെ 25ാം അനുച്ഛേദം പ്രകാരം വിശ്വാസത്തിന്റെ ഭാഗമായുള്ള വിഷയങ്ങളില്‍ ആര്‍ക്കും കക്ഷി ചേരാമെന്നും അതുകൊണ്ട് തന്റെ ഹര്‍ജി പരിഗണിക്കണമെന്നമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം.
എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുബ്രഹ്മണ്യം സ്വാമിയുടെ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യം സ്വാമി യെ കക്ഷി ചേര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.