ദില്ലി: തങ്ങള്‍ക്കുള്ള വി.ഐ.പി സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മൂന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സിആര്‍പിഎഫിന് കത്ത് നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന് എന്നിവര്‍ക്കാണ് സി.ആര്.പി.എഫിന്റെ വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. ഇതില്‍ കെ സുരേന്ദ്രന് ഒഴികയുള്ളവരാണ് സുരക്ഷ പിന്‍വലിക്കാന്‍ സി.ആര്.പി.എഫിനോട് ആവശ്യപ്പെട്ടത്. പ്രത്യകിച്ച് കാരണമൊന്നും പറയാതെയാണ് സുരക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.