തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി അശാസ്ത്രീയമാണെന്ന് കാനം രാജേന്ദ്രന്‍. ഇക്കാര്യം കൂട്ടമായി പുനരാലോചിക്കണം. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യമാണ് അതിരപ്പിള്ളി പദ്ധതി. മൂലധനം വായിക്കാത്തവരാണ് പരിസ്ഥിതി വാദികളെന്ന് തങ്ങളെ പരിഹസിക്കുന്നതെന്നും കാനം വിമര്‍ശിച്ചു.
ലോകത്ത് ഇപ്പോള്‍ ഡാമുകള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സംവാദങ്ങള്‍ കുറവും വിവാദങ്ങള്‍ കൂടുതലുമാണെന്നും കാനം വ്യക്തമാക്കി.