തിരുവനന്തപുരം: നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നമ്മുടെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്പില് രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടും സ്വാതന്ത്ര്യദിനമെത്തി. ഇത്തവണത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം ഗോഖര്പുര് ദുരന്തത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ടായിരുന്നു. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി, ഈ മേഖലകളില്‍ വിട്ടുവീഴ്ചയില്ല. ദേശീയതയില്‍ വിഷമോ വെള്ളമോ ചേര്‍ക്കാനുള്ള ശ്രമം ചെറുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.