തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൂവെയില്‍ ഗെയിം കാരണമുള്ള ആത്മഹത്യ. പതിനാറുകാരന്‍ മരിച്ചത് ബ്ലൂവെയില്‍ കളിച്ചാണെന്ന് അമ്മയുടെ വെളിപ്പെടുത്തിലൂടെയാണ് സംഭവം പുറലോകം അറിഞ്ഞത്. തിരുവനന്തപുരം സ്വദേശി മനോജാണ് ബ്ലൂവെയില്‍ ഗെയിം കാരണം ജീവനൊടുക്കിയത്. ആത്മഹത്യയ്ക്കു മുമ്ബ് മനോജ് ബ്ലൂവെയിലിന്റെ എല്ലാ ടാസ്ക്കുകളും പൂര്‍ത്തിയാക്കിയിരുന്നു. രാത്രി ഒറ്റയ്ക്ക് കടല്‍ കാണാന്‍ പോയിരുന്നു. വീട്ടുകാരറിയാതെ കോട്ടയത്തേക്ക് പോയതായും വീട്ടുകാര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ സെമിത്തേരികളില്‍ പോകുമായിരുന്നുവെന്നും കയ്യില്‍ മുറിവുണ്ടാക്കിയതായും വീട്ടുകാര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പോലീസ് പരിശോധിച്ച് വരികയാണ്.