തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കില്‍നിന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് വിട്ടുനില്‍ക്കും. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തുന്നത്. സംഘടനാ ഭാരവാഹികളുമായി ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കിയ ചാര്‍ജ് വര്‍ധനവ് അടക്കമുള്ളവ പാലിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത മാസം 14 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു.