തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയില്‍ ഓടികൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടു. തിരുവനനന്തപുരം – ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പ്പെട്ടത്. അരകിലോ മീറ്ററോളം ട്രെയിന്‍ മുന്നോട്ടു പോയി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എഞ്ചിന്‍ തകരാര്‍ പരിഹരിച്ച് ട്രെയിന്‍ വീണ്ടും പുറപ്പെട്ടു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.