വ്യാജ ചികിത്സാ രേഖ : ടി.പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

222

തിരുവനന്തപുരം : മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. വ്യാജ രേഖ ചമച്ചു എന്നതുള്‍പ്പെടെ നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വിജിലന്‍സ് അന്വേഷിച്ചകേസില്‍ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കുകയായിരുന്നു. വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്. എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പൊലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു. അര്‍ദ്ധ ശമ്ബള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്ബളവും കൈപ്പറ്റിയെന്നാണ് കേസ്.

NO COMMENTS