കൊച്ചി : കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വര്‍ഗീയതക്കെതിരെ വിശാല കൂട്ടായ്മ വളര്‍ത്തിയെടുക്കുമെന്ന് എ.കെ ആന്റണി. രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവച്ച് ജനമനസുകളെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് എ.കെ ആന്റണി. ആര്‍.എസ്.എസും ബി.ജെ.പിയും മോദി സര്‍ക്കാരും കൂടി ഒരു രണ്ടാം വിഭജനമാണ് ഇതിലൂടെ രാജ്യത്ത് ഉദ്ദേശിക്കുന്നത്.എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു കുടുംബത്തെ തമസ്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രപതി പ്രസംഗം നടത്തിയപ്പോള്‍ എല്ലാ നേതാക്കളെയും അനുസ്മരിച്ചെങ്കിലും ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഗാന്ധിജിക്ക് പോലും സ്ഥാനം കുറയുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ഗാന്ധിജി രണ്ടാമതും മൂന്നാമതുമൊക്കെയാണ്. ദീന്‍ദയാല്‍ ഉപാധ്യായക്കാണ് അവര്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെക്ക് അമ്ബലം പണിയുകയും ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുകയുമാണ് ബി.ജെ.പി സര്‍ക്കാര്‍. ഇക്കാല ഘട്ടത്തില്‍ രാജിവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കക്ഷി രാഷ് ട്രീയ മത സാമുദായിക ഭേദമന്യേ എല്ലാവരോടും അനുകമ്ബ പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം ആന്റണി വ്യക്തമാക്കി