ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും. മികച്ച ഫോം നിലനിര്‍ത്തുന്ന കെ. ശ്രീകാന്തും രണ്ടു തവണ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവുമാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ശ്രീകാന്ത് ഇത്തവണ ഇന്ത്യക്കായി ലോക ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ.
2016 ലെ ചൈന ഓപ്പണിലും ഈ വര്‍ഷത്തെ ഇന്ത്യ ഓപ്പണിലും കിരീടമണിഞ്ഞ മികവുമായാണ് സിന്ധു എത്തുന്നത്. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ വിജയം നേടിയാണ് ശ്രീകാന്ത് ലോക ചമ്പ്യന്ഷിപ്പിനെത്തുന്നത്. 2015 ലെ ലോക ചമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ സൈന നെവാളും ഇന്ത്യന്‍ ടീമിലുണ്ട്.