സംസ്ഥാനത്തെ 250 ബാറുകള്‍ കൂടി തുറക്കാന്‍ അനുമതി

417

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്സൈസ് വകുപ്പ് അനുമതി നല്‍കി.ജൂലൈ 11 നാണ് ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും നഗരപരിധിയിലുള്ള മദ്യശാലകള്‍ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.ഈ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് എക്സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്.

NO COMMENTS