ഗു​ര്‍​മീ​ത് റാം ​നി​ഷ്ക​ള​ങ്ക മ​ന​സി​നു​ട​മ​യെ​ന്ന് സാ​ക്ഷി മ​ഹാ​രാ​ജ്

187

ന്യൂ​ഡ​ല്‍​ഹി: ഗു​ര്‍​മീ​ത് റാം ​നി​ഷ്ക​ള​ങ്ക മ​ന​സി​നു​ട​മ​യെ​ന്ന് ബി​ജെ​പി നേ​താ​വ് സാ​ക്ഷി മ​ഹാ​രാ​ജ്. ദേ​രാ സ​ച്ചാ സൗ​ധ നേ​താ​വ് ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​നെ ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തിനു പിന്നാലെയാണ് സാക്ഷി മഹാരാജ് അദേഹത്തെ പിന്തുണച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. കോടതിയാണ് ഇ​പ്പോ​ള്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്ന അ​ക്ര​മ​ങ്ങ​ള്‍​ക്കു കാരണമെന്നു സാക്ഷി മഹാരാജ് ആരോപിച്ചു. ക്ര​മ​സ​മാ​ധാ​നം ത​ക​രു​ന്ന​തും ജ​ന​ങ്ങ​ള്‍ മ​രി​ക്കു​ന്ന​തും കോ​ട​തി​ക്കു പ്ര​ശ്ന​മ​ല്ലെയെന്നും സാക്ഷി മഹാരാജ് ചോദിച്ചു. കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ദൈ​വ​മാ​യി കാ​ണു​ന്ന റാം ​റ​ഹി​മോ, റാം ​റ​ഹി​മി​നെ​പോ​ലെ നി​ഷ്ക​ള​ങ്ക മ​ന​സു​ള്ള ആ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ പെ​ണ്‍​കു​ട്ടി​യോ.. ആ​രാ​ണ് ശ​രി..? റാം ​റ​ഹി​മി​നെ​തി​രാ​യ കോ​ട​തി വി​ധി ഇ​ന്ത്യ​ന്‍ സം​സ്കാ​ര​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള ദു​ഷ്പ്ര​ചാ​ര​ണ​മാ​ണ്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ജു​മ മ​സ്ജി​ദ് ഷാ​ഹി ഇ​മാ​മി​നെ​തി​രേ ഇ​ത്ത​ര​ത്തി​ലൊ​രു വി​ധി പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സു​പ്രീം കോ​ട​തി​യോ ഹൈ​ക്കോ​ട​തി​യോ ത​യ​റാ​കു​മോ..? റാം ​റ​ഹിം എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ മ​നു​ഷ്യ​നെ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ക്കു​ക​യാ​ണ്- സാ​ക്ഷി മ​ഹാ​രാ​ജ് പ​റ​ഞ്ഞു.

NO COMMENTS