കോട്ടയം : ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്ത് കെ.എസ്.ആര്‍.ടി.സി ബസ് കെട്ടിടത്തില്‍ ഇടിച്ചു കയറി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ പതിമൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പൂലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.