രാജ്യത്ത് ഇപ്പോള്‍ യാഥാര്‍ഥ്യമാക്കുന്നതെല്ലാം അടല്‍ജിയുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

210

ഉദയ്പ്പൂര്‍: രാജ്യത്ത് ഇപ്പോള്‍ യാഥാര്‍ഥ്യമാക്കുന്നതെല്ലാം അടല്‍ജിയുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍ പതിനൊന്ന് ദേശീയ പാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തലങ്ങും വിലങ്ങും റോഡുകള്‍ വഴി ബന്ധിപ്പിക്കാനുള്ള സുവര്‍ണ്ണ ചത്വരം പദ്ധതി അടല്‍ ബിഹാരി വാജ്പേയിയുടെ പദ്ധതിയായിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. മൊത്തം 873 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്ന 11 പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കോട്ടയില്‍ ചമ്ബല്‍ നദിക്കു കുറുകെ ആറു വരി പാലം, ഗോമതി ചൗരാഹ ഉദയ്പ്പൂര്‍ നാലു വരിപ്പാത തുടങ്ങിയവയും ഇതില്‍ പെടുന്നു. നല്ല റോഡുകള്‍ വിനോദ സഞ്ചാര വികസനത്തിനും കര്‍ഷകര്‍ക്കും ഉപകാരമാകും. അദ്ദേഹം പറഞ്ഞു.

NO COMMENTS