ജിഎസ്ടി ഏര്‍പ്പെടുത്തിയ ശേഷം നികുതിയായി പിരിഞ്ഞുകിട്ടിയത് 92,283 കോടിയെന്ന് അരുണ്‍ ജയ്റ്റ്ലി

229

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി) ഏര്‍പ്പെടുത്തിയ ശേഷം കേന്ദ്രസര്‍ക്കാരിനു നികുതിയായി പിരിഞ്ഞുകിട്ടിയത് 92,283 കോടിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 92,283 കോടി രൂപയാണ് ഇതുവരെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് ലഭിച്ചത്. ഇതില്‍ 14,894 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 22,722 കോടി രൂപ സംസ്ഥാന ജിഎസ്ടിയും 47,469 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്. പഴയ നികുതി സംവിധാനത്തില്‍ നിന്നു ജിഎസ്ടി സംവിധാനത്തിലേക്കു രജിസ്റ്റര്‍ ചെയ്തത് 59.57 ലക്ഷം പേരാണ്. ഇതില്‍ 38.38 ലക്ഷം വ്യാപാരികള്‍ ജിഎസ്ടി ഫയല്‍ ചെയ്തതായും ധനമന്ത്രി അറിയിച്ചു. പുതിയ സംവിധാനത്തില്‍ നികുതിയും മാസം തോറുമുള്ള റിട്ടേണും ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്.

NO COMMENTS