തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സ്പോട്ട് അഡ്മിഷന്‍ സ്ഥലത്ത് നടക്കുന്ന ഏജന്റുമാരുടെ വിലപേശലില്‍ അകപ്പെടരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
മാത്രമല്ല, കോഴ നല്‍കി നേടുന്ന പ്രവേശനം റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാ അലോട്ട്മെന്റും സര്‍ക്കാരാണ് നടത്തുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു.