ചെന്നൈ: ബ്ലൂ വെയില് കളിച്ച് തമിഴ്നാട്ടില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. പത്തൊമ്പതുകാരനായ വിഘ്നേഷാണ് ബുധനാഴ്ച തൂങ്ങി മരിച്ചത്. മധുരൈ മന്നാര്‍ കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വിഘ്നേഷ്. ഇന്നലെ വൈകീട്ട് 4.15 ഓടെയാണ് വിഘ്നേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്നേഷിന്റെ ഇടത് കൈയില്‍ ബ്ലേഡ് ഉപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രം വരച്ചിട്ടുണ്ട്. കൂടാതെ കൈയില്‍ ബ്ലൂ വെയില് എന്ന് എഴുതിയിട്ടുമുണ്ട്. മുറിയില്‍ നിന്നും ഒരു കുറിപ്പ് ലഭിച്ചതായും പൊലീസ് അറിയിച്ചു. ബ്ലൂ വെയില് വെറുമൊരു കളിയല്ലെന്നും അപകടകാരിയാണെന്നുമാണ് കുറിപ്പില്‍ വിഘ്നേഷ് എഴുതിയിരിക്കുന്നത്. ഒരിക്കല്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പിലുണ്ടെന്നും പൊലീസ് അറിയിച്ചു.