കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസ് ഗൂഢാലോചന കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ കുറ്റപത്രം. സിബിഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. കേസില്‍ 25മത്തെ പ്രതിയായ പി.ജയരാജന്‍ കൊലപാതകത്തിലെ മുഖ്യസൂത്രധാരനാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.