കൊച്ചി: ജീന്‍ പോള്‍ ലാലിനെതിരായ നടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. അനുമതിയില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്നും ചൂണ്ടിക്കാട്ടി നടി നല്കിയ പരാതിയിലെ കേസാണ് റദ്ദാക്കിയത്. നടി സത്യവാങ്മൂലം നല്‍കിയിരുന്നു. ജീന്‍ പോളിനെ കൂടാതെ നടന് ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയിലെ അണിയറ പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍, സഹസംവിധായകന് അനിരുദ്ധന് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.